< Back
Sports

Sports
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഹര്‍മന്‍പ്രീത് നയിക്കും; സ്മൃതി മന്ഥാന വൈസ് ക്യാപ്റ്റന്‍
|8 Jun 2022 9:51 PM IST
ഇന്ത്യയുടെ വനിതാ ഏകദിന ക്രിക്കറ്റ് ടീമിൻറെ പുതിയ ക്യാപ്റ്റനായി ഹർമൻപ്രീത് കൗറിനെ ബി.സി.സി.ഐ നിയോഗിച്ചു
ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജ് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ വനിതാ ഏകദിന ക്രിക്കറ്റ് ടീമിന്‍റെ പുതിയ ക്യാപ്റ്റൻ ആയി ഹർമൻപ്രീത് കൌറിനെ ബി.സി.സി.ഐ നിയോഗിച്ചു. വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ചതിനൊപ്പമാണ് പുതിയ ക്യാപ്റ്റനെയും പ്രഖ്യാപിച്ചത്.
നിലവില്‍ ഇന്ത്യയുടെ വനിതാ ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ കൂടിയാണ് ഹർമൻപ്രീത് കൌര്‍. 2019ല്‍ മിഥാലി രാജ് ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോഴാണ് ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സഥാനത്തേക്കെത്തിയത്.
ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് കളിക്കുന്നത്. ജൂണ്‍ 23 മുതല്‍ 27വരെ ശ്രീലങ്കയിലെ ധാംബുള്ളയില്‍ വെച്ച് ടി20 പരമ്പരയും ജൂലൈ ഒന്നു മുതല്‍ ജൂലൈ ഏഴ് വരെ ഏകദിന പരമ്പരയുമാണ് നടക്കുക.