< Back
Sports
ഹാട്രിക്ക് ഹെരേറ; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഗോവ
Sports

ഹാട്രിക്ക് ഹെരേറ; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഗോവ

Web Desk
|
27 Sept 2024 9:42 PM IST

ലീഗിൽ ഈസ്റ്റ് ബംഗാളിന്‍റെ തുടര്‍ച്ചയായ മൂന്നാം തോൽവിയാണിത്

കൊല്‍ക്കത്ത: ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ഗോവ എഫ്.സി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗോവയുടെ വിജയം. ഗോവക്കായി ബോർജ ഹെരേറ ഹാട്രിക്ക് കുറിച്ചു. മദീഹ് തലാലും ഡേവിഡ് ലാലാസാങ്കയുമാണ് ഈസ്റ്റ് ബംഗാളിനായി വലകുലുക്കിയത്. ഈസ്റ്റ് ബംഗാളിന്‍റെ തട്ടകത്തില്‍ വച്ചാണ് ഗോവയുടെ മിന്നും ജയം.

81ാം മിനിറ്റിൽ ഗോവൻ നിരയിൽ കാൾ മക്‌ഹോ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പത്ത് മിനിറ്റിലേറെ സമയം പത്താളായി ചുരുങ്ങിയിട്ടും ഗോവയെ വീഴ്ത്താൻ ബംഗാളിനായില്ല. ലീഗിൽ ഈസ്റ്റ് ബംഗാളിന്‍റെ തുടര്‍ച്ചയായ മൂന്നാം തോൽവിയാണിത്. മൂന്ന് മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി ഗോവ അഞ്ചാം സ്ഥാനത്താണ്.

Related Tags :
Similar Posts