< Back
Sports
പാരീസ് ഒളിമ്പിക്‌സ്: ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം
Sports

പാരീസ് ഒളിമ്പിക്‌സ്: ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം

Web Desk
|
28 July 2024 12:41 AM IST

വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ മനു ഭാക്കർ ഫൈനലിൽ കടന്നു

പാരീസ് ഒളിമ്പിക്‌സ് ഹോക്കിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. ന്യൂസിലാൻഡിനെ 3-2 നാണ് തോൽപ്പിച്ചത്. പെനാൽറ്റി സ്‌ട്രോക്ക് ഗോളാക്കി ക്യാപ്റ്റൻ ഹർമൻപ്രീതാണ് ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ മനു ഭാക്കർ ഫൈനലിൽ കടന്നു. ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നിനും വിജയത്തുടക്കം. ടേബിൾ ടെന്നീസ് പുരുഷ സിംഗിൾസ് പ്രാഥമിക റൗണ്ടിൽ ഇന്ത്യയുടെ ഹർമീത് ദേശായിയും ജയിച്ചു. ബാഡ്മിന്റൺ ഡബിൾസിൽ ഗ്രൂപ്പ് സി മത്സരത്തിൽ ഫ്രാൻസിനെ തകർത്ത് സ്വാതിക്-ചിരാഗ്‌ഷെട്ടി സഖ്യം. തുഴച്ചിലിൽ പുരുഷ സിംഗിൾസിൽ മെഡൽ സാധ്യത നിലനിർത്തി ബൽരാജ് പൻവർ റെപ്പഷാജ് റൗണ്ടിലേക്കും കടന്നു. പാരീസ് ഒളിമ്പിക്‌സിൽ ആദ്യ ദിനം രണ്ട് സ്വർണവുമായി മെഡൽവേട്ടയിൽ ചൈനയാണ് മുന്നിൽ.

Similar Posts