< Back
Sports
സെവന്‍ അപ്പ് ലീഗില്‍ ഇന്ത്യയും; ആസ്ട്രേലിയയോട് ദയനീയ തോല്‍വി
Sports

സെവന്‍ അപ്പ് ലീഗില്‍ ഇന്ത്യയും; ആസ്ട്രേലിയയോട് ദയനീയ തോല്‍വി

Web Desk
|
25 July 2021 5:00 PM IST

ആറാം മിനിറ്റില്‍ ആസ്ട്രേലിയയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്

ടോക്യോ ഒളിംപിക്സില്‍ പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ആസ്ട്രേലിയക്കെതിരെ ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ മത്സരങ്ങള്‍ വിജയിച്ചാണ് ഇരു ടീമുകളും രണ്ടാം മത്സരത്തിന് ഇറങ്ങിയത്.

ആറാം മിനിറ്റില്‍ ആസ്ട്രേലിയയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. ആദ്യ ക്വാര്‍ട്ടര്‍ 1-0 എന്ന സ്കോറില്‍ അവസാനിച്ചു. ശേഷം ആസ്ട്രേലിയ വീണ്ടും തുടര്‍ച്ചയായി മൂന്ന് തവണ ഇന്ത്യന്‍ വല കുലുക്കി. ഒടുവില്‍ ദില്‍പ്രീത് സിങിലൂടെ ഇന്ത്യ ഒരു ഗോള്‍ മടക്കി. സ്കോര്‍ 4-1

പക്ഷെ, ഇന്ത്യയുടെ സ്കോറിങ് ആ ഒരു ഗോളില്‍ അവസാനിച്ചപ്പോള്‍ ആസ്ട്രേലിയ വീണ്ടും മൂന്ന് തവണ സ്കോര്‍ ചെയ്തു. ഒടുവില്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ 7-1 എന്ന വലിയ മാര്‍ജിനില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

Similar Posts