< Back
Sports

Sports
പൊരുതി വീണ് ഇന്ത്യന്‍ വനിതകള്‍; വനിത ഹോക്കിയില്‍ ബ്രിട്ടനോട് പരാജയം
|6 Aug 2021 8:50 AM IST
തോല്‍വിയിലും പോരാട്ടവീര്യം ചോരാത്ത പ്രകടനമായിരുന്നു ഇന്ത്യന്‍ വനിതകള്‍ കാഴ്ചവെച്ചത്
ടോക്യോ ഒളിമ്പിക്സിലെ വനിത ഹോക്കിയില്‍ വെങ്കല മെഡലിനുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി. ഗ്രേറ്റ് ബ്രിട്ടനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ പരാജയം. വന്ദന കടാരിയ, ഗുര്‍ജിത് കൌര്‍ എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. തോല്‍വിയിലും പോരാട്ടവീര്യം ചോരാത്ത പ്രകടനമായിരുന്നു ഇന്ത്യന്‍ വനിതകള്‍ കാഴ്ചവെച്ചത്.