< Back
Sports
ശാര്‍ദുലിന് പകരം ഇഷാന്ത് ശര്‍മ്മ; രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
Sports

ശാര്‍ദുലിന് പകരം ഇഷാന്ത് ശര്‍മ്മ; രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

Web Desk
|
12 Aug 2021 3:45 PM IST

ആദ്യ ടെസ്റ്റില്‍ അഞ്ചാം ദിനം മഴ തടസപ്പെടുത്തിയതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ആദ്യ ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ശാര്‍ദുല്‍ ഠാക്കൂറിന് പകരക്കാരനായി ഇന്ത്യന്‍ ടീമില്‍ ഇഷാന്ത് ശര്‍മ്മ ഇടം പിടിച്ചു. പരിക്കേറ്റ സ്റ്റുവര്‍ട്ട് ബ്രോഡിന് പകരം മാര്‍ക്ക് വുഡ് ഇംഗ്ലണ്ട് നിരയിലുണ്ട്.

ആദ്യ ടെസ്റ്റില്‍ അഞ്ചാം ദിനം മഴ തടസപ്പെടുത്തിയതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ജയിക്കാന്‍ എല്ലാ സാധ്യതകളും ഇന്ത്യക്കൊപ്പമുണ്ടായിരുന്നെങ്കിലും മഴ വില്ലനായി. ലോഡ്സില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ ജയിച്ച് പരമ്പരയില്‍ മേല്‍ക്കൈ നേടുക എന്നതാണ് ഇരു ടീമുകളുടെയും ലക്ഷ്യം.

Related Tags :
Similar Posts