< Back
Sports
ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്
Sports

ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്

Web Desk
|
9 Oct 2022 6:54 AM IST

ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ജയം അനിവാര്യമാണ്. അതേസമയം പരമ്പര നേട്ടമാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം

റാഞ്ചി: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയിൽ . ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ജയം അനിവാര്യമാണ്. അതേസമയം പരമ്പര നേട്ടമാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.

വിജയത്തിൽ കുറഞ്ഞത് ഒന്നും ഇന്ന് ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നില്ല. ആദ്യ മത്സരത്തിലെ തോൽവി ടീമിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കും. കഴിഞ്ഞ മത്സരത്തിലെ ബാറ്റിങ് നിരയുടെ പ്രകടനം ആശങ്കയാണ്.സഞ്ജു ഒഴിച്ചാൽ രണ്ടക്കം കണ്ട മുൻനിര ബാറ്റ്സ്മാൻമാർ കുറവ്.ബോളിങ് നിരയുടെ പ്രകടനവും ആശങ്കയാണ് സമ്മാനിക്കുന്നത്.പേസർ ദീപക് ചഹാറിന്‍റെ പരിക്കും ടീമിന് പ്രതിസന്ധിയാണ്.ചഹാറിന് പകരം ഇന്ന് മുകേഷ് കുമാറിന് അവസരം ലഭിച്ചേക്കും.ഏകദിന പരമ്പര നേട്ടമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം വയ്ക്കുന്നത്.ബാറ്റിങ് നിരയിൽ നായകൻ ബവുമ ഒഴിച്ച് എല്ലാ താരങ്ങളും ഫോമിലാണ്. ബോളിങ് നിര കാര്യമായി അടിവാങ്ങുന്നുണ്ട്.എന്നാൽ റബാദയും എൻഗിഡിയും വിക്കറ്റുകൾ നേടുന്നത് പ്രതീക്ഷയാണ്. റാഞ്ചിയില്‍ മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്.

Similar Posts