Sports
India wins gold in men’s 50m rifle 3P team event

ഷൂട്ടിംഗില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം

Sports

ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിംഗില്‍ ഇന്ത്യന്‍ ടീമിന് ലോക റെക്കോഡോടെ സ്വർണം

Web Desk
|
29 Sept 2023 9:28 AM IST

ഐശ്വരി പ്രതാപ് സിംഗ്, സ്വപ്നിൽ കുസലെ, അഖിൽ ഷേരാൻ എന്നിവർ അടങ്ങിയ ടീമാണ് മെഡൽ നേടിയത്

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ ഇന്ത്യൻ ടീമിന് ലോക റെക്കോഡോടെ സ്വർണം. ഐശ്വരി പ്രതാപ് സിംഗ്, സ്വപ്നിൽ കുസലെ, അഖിൽ ഷേരാൻ എന്നിവർ അടങ്ങിയ ടീമാണ് മെഡൽ നേടിയത്.

ഷൂട്ടിംഗ് പത്തു മീറ്റർ എയർ പിസ്റ്റൾ വനിതാ ടീമിനത്തിൽ ഇന്ത്യയ്ക്കു വെള്ളി. 1731 പോയിന്‍റുകള്‍ നേടിയാണ് ഇന്ത്യൻ ടീം വെള്ളി മെഡൽ നേടിയത്.അത്ലറ്റിക്സ് മത്സരങ്ങൾക്കും ഇന്ന് തുടക്കമായി. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ എന്നിവർ ഇന്ന് 400 മീറ്റർ ഹിറ്റ്സിൽ മത്സരിക്കാൻ ഇറങ്ങുന്നു. ബാഡ്മിന്‍റണി ടീമിനത്തിൽ തായ്‌ലൻഡ് നെതിരെ ഇന്ത്യൻ താരം പി.വി സിന്ധു പരാജയപ്പെട്ടു.

മലയാളി താരങ്ങളടക്കം ഇറങ്ങുന്ന അത്ലറ്റിക്സിലാണ് ഇന്ന് ഇന്ത്യയുടെ പ്രതീക്ഷ. ഷോട്ട്പുട്ടിലും ഹാമ്മർത്രോയിലും മെഡൽ തേടി ഇന്ത്യൻ താരങ്ങൾ ഇന്നിറങ്ങും. വനിതാ ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് മലേഷ്യയാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ സിംഗപ്പൂരിനെ എതിരില്ലാത്ത 13 ഗോളുകൾക്ക് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം. 3*3 ബാസ്കറ്റ് ബോളിൽ ഗ്രൂപിലെ അവസാന മത്സരത്തിൽ ഇന്ത്യ ചൈനയെ നേരിടും.സ്വിമ്മിങിൽ 200 മി ബട്ടർഫ്ലൈ വിഭാഗത്തിൽ മലയാളി താരം സജൻ പ്രകാശും ഇന്നിറങ്ങുന്നുണ്ട്.

Similar Posts