< Back
Sports
സാഫ് കപ്പിൽ ഇന്ത്യക്ക് ജയം; ഗോൾ നേടിയത് നായകൻ ഛേത്രി
Sports

സാഫ് കപ്പിൽ ഇന്ത്യക്ക് ജയം; ഗോൾ നേടിയത് നായകൻ ഛേത്രി

Web Desk
|
10 Oct 2021 11:59 PM IST

ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി ഗോൾ നേടിയത്. 82-ാം മിനിറ്റിലായിരുന്നു ഛേത്രി വിജയഗോൾ നേടിയത്.

സാഫ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ ഇന്ത്യക്ക് ജയം. നേപ്പാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോൽപ്പിച്ചത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി ഗോൾ നേടിയത്. 82-ാം മിനിറ്റിലായിരുന്നു ഛേത്രി വിജയഗോൾ നേടിയത്. മത്സരത്തിലുടനീളം നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ ഇന്ത്യക്കായില്ല.

ഇന്നും ഗോൾ നേടുന്നതിൽ ഞങ്ങൾ വലിയ പരാജയമായിരുന്നു. ഇന്നും നിരവധി അവസരങ്ങളാണ് ഞങ്ങൾ നഷ്ടപ്പെടുത്തിയത്. എങ്കിലും അവസാനം ഞങ്ങൾ വിലപ്പെട്ട മൂന്ന് പോയിന്റ് നേടിയിരിക്കുന്നു. ജയത്തോടെ ടൂർണമെന്റിൽ തുടരാനാവുമെന്നതിൽ സന്തോഷമുണ്ട്-മത്സത്തിന് ശേഷം ഛേത്രി പ്രതികരിച്ചു.


Similar Posts