< Back
Sports
ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു; ഗുരുതര പരിക്ക്
Sports

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു; ഗുരുതര പരിക്ക്

Web Desk
|
30 Dec 2022 9:04 AM IST

അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു

ഡെറൂഡൂൺ: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന് കാർ അപകടത്തിൽ പരിക്ക്. ഉത്തരാഖണ്ഡിൽ വെച്ചാണ് താരത്തിന്റെ വാഹനം അപകടത്തിൽ പെട്ടത്. ഡിവൈഡറിൽ ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.

അപകടത്തിൽ റിഷഭ് പന്തിനു പൊള്ളലേറ്റിട്ടുണ്ട്. തലക്കും കാലിനും മുറിവേറ്റിട്ടുണ്ട്. ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. കാര്‍ പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.

റൂർക്കിയിലെ നർസൻ അതിർത്തിക്ക് സമീപത്തെ ഹമ്മദ്പൂർ ഝാലിന് സമീപമുള്ള റോഡിലാണ് അപകടം നടന്നത്. കാര്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. കനത്ത മൂടല്‍ മഞ്ഞും അപകടത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാറില്‍ റിഷഭ് പന്ത് മാത്രമാണുണ്ടായിരുന്നത്. അപകടം നടന്നയുടനെ പൊലീസ് എത്തി താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റും.



Similar Posts