< Back
Sports

matt hilling
Sports
പരിക്ക്; കാലിക്കറ്റ് ഹീറോസ് ക്യാപ്റ്റൻ മാറ്റ് ഹില്ലിങ്ങിന് സീസൺ നഷ്ടമാകും
|1 March 2023 8:11 PM IST
ശനിയാഴ്ച കാലിക്കറ്റിന്റെ സെമിഫൈനൽ മത്സരം നടക്കാനിരിക്കെയാണ് ക്യാപ്റ്റൻ പരിക്കേറ്റ് മടങ്ങുന്നത്
പ്രൈം വോളി മത്സരത്തിനിടെ പരിക്കേറ്റ കാലിക്കറ്റ് ഹീറോസ് ക്യാപ്റ്റൻ മാറ്റ് ഹില്ലിങ്ങിന് സീസൺ നഷ്ടമാകും. ശനിയാഴ്ച കാലിക്കറ്റിന്റെ സെമിഫൈനൽ മത്സരം നടക്കാനിരിക്കെയാണ് ക്യാപ്റ്റൻ പരിക്കേറ്റ് മടങ്ങുന്നത്. മാറ്റിനു പകരം മറ്റൊരു വിദേശ താരം ടീമിലെത്തിയേക്കും.
കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് എതിരായ മത്സരത്തിനിടെയാണ് മാറ്റിന് പരിക്കേറ്റത്. താരത്തിന്‍റെ അഭാവം ടീമിന് വലിയ നഷ്ടമാവുമെന്ന് കാലിക്കറ്റ് ഹീറോസ് ഫെയിസ് ബുക്ക് പേജില്‍ കുറിച്ചു.

അതിനിടെ പ്രൈം വോളി ലീഗിൽ നിന്ന് മുംബൈ പുറത്തായി. ബംഗളൂരു സെമിയിൽ പ്രവേശിച്ചു...