< Back
Sports

Sports
അവസാന ഓവറില്‍ കൊടുങ്കാറ്റായി ജഡേജ; ചെന്നൈക്ക് കൂറ്റന്‍ സ്കോര്‍
|25 April 2021 5:42 PM IST
ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറാണ് കളിയുടെ വിധി മാറ്റിയെഴുതിയത്
ബാഗ്ലൂർ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ സൂപ്പർ കിങ്‌സിന് കൂറ്റൻ സ്‌കോർ. 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് ചെന്നൈ നേടിയത്. അവസാന ഓവറിൽ തകർത്തടിച്ച രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ ബാറ്റിങിന്റെ നട്ടെല്ല്.
ഓപ്പണിങ് ഇറങ്ങിയ ഗെയ്ക്വാദും ഡുപ്ലെസിസും ചെന്നൈക്ക് മികച്ച തുടക്കം നൽകി. ഡുപ്ലെസിസ് (50) ഹാഫ് സെഞ്ച്വറി നേടി. ഗെയ്ക്വാദ് 33 റൺസ് നേടി. പിന്നാലെയെത്തിയ റെയ്‌ന 24 റൺസ് നേടി. റായ്ഡു 14 റൺസുമായി പെട്ടെന്ന് മടങ്ങി.
പിന്നാലെ വന്ന രവീന്ദ്ര ജഡേജയാണ് ബാഗ്ലൂരിന്‍റെ വിധി മാറ്റിയെഴുതിയത്. ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ 37 റൺസാണ് ജഡേജ അടിച്ചുകൂട്ടിയത്. ജഡേജ 28 ബോളില്‍ 62 റണ്‍സ് നേടി ധോണി ബോളിൽ 2 റൺസ് നേടി. ബാഗ്ലൂരിന് വേണ്ടി ഹർഷൽ പട്ടേൽ 3 വിക്കറും ചഹൽ ഒരു വിക്കറ്റും നേടി.