< Back
Sports
ജയ് ഷായ്ക്ക് മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജെഴ്‌സി; തനിക്കും ഒരെണ്ണം  പ്രതീക്ഷിക്കുന്നതായി മുൻ ഇന്ത്യൻ താരം
Sports

ജയ് ഷായ്ക്ക് മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജെഴ്‌സി; തനിക്കും ഒരെണ്ണം പ്രതീക്ഷിക്കുന്നതായി മുൻ ഇന്ത്യൻ താരം

Web Desk
|
24 Dec 2022 5:42 PM IST

മൂന്നാം ലോകകപ്പ് കിരീടം നേടിയ അർജന്റീനയെ അഭിനന്ദിച്ച് ജയ് ഷാ നേരത്തെ രംഗത്തെത്തിയിരുന്നു

ലോകകപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഫ്രാൻസിനെ മുട്ടുകുത്തിച്ചാണ് അർജന്റീന സ്വപ്‌ന കിരീടം സ്വന്തമാക്കിയത്. ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി കപ്പിൽ മുത്തമിട്ടപ്പോൾ ലുസൈൽ സ്റ്റേഡിയം ആവേശത്താൽ ഇളകി മറിഞ്ഞു. മെസ്സിയുടെയും അർജന്റീനയുടെയും വിജയം അർജന്റീനയിൽ മാത്രമല്ല, ലോകജനത ഒന്നടങ്കം ഒരുപോലെ കൊട്ടിഘോഷിച്ചു. മലയാളികളുൾപ്പെടെ എല്ലാ ഇന്ത്യക്കാരും ആ വിജയം അതിഗംഭീരമായി തന്നെ ആഘോഷിച്ചു. ലയണൽ മെസ്സി ലോകകപ്പ് വിജയത്തോടെ പത്രമാധ്യമങ്ങളിൽ നിറഞ്ഞ് നിന്നു.

ഇപ്പോളിതാ സാക്ഷാൽ ലയണൽ മെസ്സി ഒപ്പിട്ട തന്റെ ലോകകപ്പ് ജെഴ്‌സി ഇന്ത്യൻ ബിസിസിഐ സെക്രട്ടറി ജെയ്ഷായ്ക്ക് അയച്ചുകൊടുത്തിരിക്കുകയാണ്. ഗവേണിംഗ് കൗൺസിലിലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ അസോസിയേഷൻ പ്രതിനിധിയും മുൻ ഇന്ത്യൻ താരവുമായ പ്രഗ്യാൻ ഓജ, ഒപ്പിട്ട മെസിയുടെ ജേഴ്സി പിടിച്ച് ജയ് ഷായ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടു. ''ജയ് ഭായിക്ക് GOAT തന്റെ ആശംസകളും ഒപ്പിട്ട മാച്ച് ജേഴ്സിയും അയക്കുന്നു! എന്തൊരു എളിമയുള്ള വ്യക്തിത്വം. എനിക്കായി ഒരെണ്ണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.... ഉടൻ,'' ഓജ പോസ്റ്റ് ചെയ്തു.

മൂന്നാം ലോകകപ്പ് കിരീടം നേടിയ അർജന്റീനയെ അഭിനന്ദിച്ച് ജയ് ഷാ നേരത്തെ രംഗത്തെത്തിയിരുന്നു. ''എന്തൊരു അവിശ്വസനീയമായ കളി! രണ്ട് ടീമുകളും അസാധാരണമായി കളിച്ചു, എന്നാൽ അവരുടെ മൂന്നാം ഫിഫ ലോകകപ്പ് നേടിയതിന് അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ! അർഹമായ വിജയം''- ജയ് ഷാ ട്വീറ്റ് ചെയ്തു.

Similar Posts