< Back
Sports
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ചരിത്രമെഴുതി ശ്രീകാന്ത് ഫൈനലിൽ ; ലക്ഷ്യ സെന്നിന് വെങ്കലം
Sports

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ചരിത്രമെഴുതി ശ്രീകാന്ത് ഫൈനലിൽ ; ലക്ഷ്യ സെന്നിന് വെങ്കലം

Web Desk
|
19 Dec 2021 12:12 AM IST

മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് ഫൈനലിലേക്ക് മുന്നേറിയത്.

ചരിത്രമെഴുതി ഇന്ത്യയുടെ കെ. ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍. ചാമ്പ്യന്‍ഷിപ്പിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് പുരുഷ സിംഗിള്‍സില്‍ ഒരു ഇന്ത്യന്‍ താരം ഫൈനല്‍ കളിക്കുന്നത്. ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിന്നെ തോല്‍പ്പിച്ചാണ് ശ്രീകാന്ത് സെമിയില്‍ കടന്നത്.

മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് ഫൈനലിലേക്ക് മുന്നേറിയത്. ആദ്യം ഗെയിം നഷ്ടമായ ശേഷമായിരുന്നു ശ്രീകാന്തിന്റെ തിരിച്ചുവരവ്. സ്‌കോര്‍: 17-21, 21-14, 21-17. ഞായറാഴ്ചയാണ് ഫൈനല്‍.

Summary: K. Srikanth into the finals of world badminton championship

Similar Posts