< Back
Sports

Sports
കമല്‍പ്രീത് കൗറിന് മെഡല്‍ നേടാനായില്ല; ഡിസ്‌കസ്‌ത്രോ ഫൈനലില്‍ ആറാംസ്ഥാനം
|2 Aug 2021 7:25 PM IST
യോഗ്യത റൗണ്ടിലെ പ്രകടനം പോലും കമല്‍പ്രീതിന് ഫൈനലില്‍ നേടാനായില്ല. 66.59 ആണ് കമല്‍ പ്രീതിന്റെ കരിയറിലെ മികച്ച സമയം.
വനിതകളുടെ ഡിസ്‌കസ്‌ത്രോ ഫൈനലില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗറിന് ആറാംസ്ഥാനം. മൂന്നാം റൗണ്ടില്‍ നേടിയ 63.70 മീറ്ററാണ് ഫൈനലില്‍ കമല്‍പ്രീതിന്റെ മികച്ച പ്രകടനം.
68.98 മീറ്റര്‍ എറിഞ്ഞ അമേരിക്കയുടെ വലരി ഓള്‍മാനാണ് സ്വര്‍ണമെഡല്‍ നേടിയത്. 66.86 മീറ്റര്‍ എറിഞ്ഞ ജര്‍മനിയുടെ ക്രിസ്റ്റില്‍ പ്യൂഡെന്‍സിനാണ് വെള്ളി. 65.72 മീറ്റര്‍ ദൂരം കണ്ടെത്തിയ ക്യൂബയുടെ യൈമി പെരെസ് വെങ്കലം സ്വന്തമാക്കി.
യോഗ്യത റൗണ്ടിലെ പ്രകടനം പോലും കമല്‍പ്രീതിന് ഫൈനലില്‍ നേടാനായില്ല. 66.59 ആണ് കമല്‍ പ്രീതിന്റെ കരിയറിലെ മികച്ച സമയം. ആ പ്രകടനം ആവര്‍ത്തിച്ചിരുന്നെങ്കില്‍ താരത്തിന് വെങ്കലം നേടാനാവുമായിരുന്നു.