< Back
Sports
Kane Williamson, INJURY ,Gujarat

പരിക്കേറ്റ് പുറത്തേക്ക് പോകുന്ന വില്യംസണ്‍

Sports

ബൌണ്ടറി ലൈനിലെ ഫീല്‍ഡിങ്; കെയ്ന്‍ വില്യംസണിന് പരിക്ക്

Web Desk
|
31 March 2023 9:32 PM IST

13-ാം ഓവറിൽ ബൌണ്ടറിയിലേക്ക് പറന്ന പന്ത് സിക്സര്‍ പോകാതെ തടയാന്‍ ശ്രമിക്കുകയായിരുന്നു വില്യംസണ്‍

ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ ഫീല്‍ഡിങിനിടെ ഗുജറാത്ത് ടൈറ്റന്‍സ് താരം കെയ്ൻ വില്യംസണ് പരിക്ക്. ബൌണ്ടറി ലൈനില്‍ നിന്ന് ക്യാച്ചെടുക്കാനുള്ള ശ്രമമാണ് ന്യൂസിലന്‍ഡ് ക്യാപ്റ്റന് വിനയായത്. വില്യംസണിന് പരിക്ക് പറ്റിയതോടെ ആദ്യ മത്സരത്തിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിന് വലിയ തിരിച്ചടി‌യാണ് നേരിട്ടിരിക്കുന്നത്.

13-ാം ഓവറിൽ ബൌണ്ടറിയിലേക്ക് പറന്ന പന്ത് സിക്സര്‍ പോകാതെ തടയാന്‍ ശ്രമിക്കുകയായിരുന്നു വില്യംസണ്‍. ബൌണ്ടറി സേവ് ചെയ്തെങ്കിലും വീണ്ടും ക്യാച്ച് ചെയ്യാനുള്ള ശ്രമത്തില്‍ വില്യംസണ് പരിക്കേല്‍ക്കുയായിരുന്നു. ലാൻഡിങ് ശരിയാകാഞ്ഞതാണ് താരത്തിന് പരിക്കേല്‍ക്കാന്‍ കാരണം.

വേദന കൊണ്ട് മൈതാനത്ത് വീണു കിടന്ന വില്യംസണെ ഫിസിയോ ടീം വന്ന് പരിശോധിക്കുകയും പിന്നാലെ താരം കളം വിടുകയും ചെയ്തു. ഗുജറാത്ത് ഇന്നിങ്സില്‍ വില്യംസൺ ബാറ്റു ചെയ്യുമോ എന്ന കാര്യം സംശയമാണ്. പരിക്ക് സാരമുള്ളതാണെങ്കില്‍ ഗുജറാത്തിന് വില്യംസണിന് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ ഇറക്കാം.

Similar Posts