< Back
Sports
വുക്കമനോവിച്ച് കേരളത്തിലെത്തി; ആവേശോജ്ജ്വലമായ സ്വീകരണം നൽകി ബ്ലാസ്റ്റേഴ്‌സ് ആരാധകർ
Sports

വുക്കമനോവിച്ച് കേരളത്തിലെത്തി; ആവേശോജ്ജ്വലമായ സ്വീകരണം നൽകി ബ്ലാസ്റ്റേഴ്‌സ് ആരാധകർ

Web Desk
|
1 Aug 2022 12:40 PM IST

കേരള ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കി നൽകുന്ന ആദ്യ പരിശീലകനെന്ന ഖ്യാതിയുമായാണ് ഇവാൻ വുകോമനോവിച്ച് ഇത്തവണ കൊച്ചിയിലെത്തിയത്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ച് ഇവാൻ വുക്കമനോവിച് കേരളത്തിലെത്തി. കോച്ചിനൊപ്പം സഹ പരിശീലകരും പുതിയ വിദേശ താരം ഇവാൻ കലിയൂഷ്‌നിയും ഉണ്ടായിരുന്നു. വൻ സ്വീകരണമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ കോച്ചിന് നൽകിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കി നൽകുന്ന ആദ്യ പരിശീലകനെന്ന ഖ്യാതിയുമായാണ് ഇവാൻ വുക്കമനോവിച്ച് ഇത്തവണ കൊച്ചിയിലെത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി അണിഞ്ഞെത്തിയ ബ്ലാസ്റ്റേഴ്സ് ആരാധകർ കോച്ചിന് മഞ്ഞ റോസാ പൂക്കൾ നൽകി സ്വീകരിച്ചു. ആരാധകരുടെ പാട്ടിനൊപ്പം കോച്ചും നൃത്തം ചവിട്ടി.

കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനം കിരീടമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാകും ഇവാനും ബ്ലാസ്റ്റേഴ്‌സും ഇത്തവണ പ്രവർത്തിക്കുക. ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്ന യുക്രെയ്ൻ സെന്റർ മിഡ്ഫീൽഡർ ഇവാൻ കലിയൂഷ്നിക്കും ആരാധകർ സ്വീകരണം നൽകി. കോച്ച് എത്തിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ പരിശീലനം ഇന്ന് ആരംഭിക്കും.

Similar Posts