< Back
Sports
പത്താളായി ചുരുങ്ങിയിട്ടും ചോരാത്ത വീര്യം; ദേശീയ ഗെയിംസ് ഫുട്‌ബോളിൽ സ്വർണമണിഞ്ഞ് കേരളം
Sports

പത്താളായി ചുരുങ്ങിയിട്ടും ചോരാത്ത വീര്യം; ദേശീയ ഗെയിംസ് ഫുട്‌ബോളിൽ സ്വർണമണിഞ്ഞ് കേരളം

Web Desk
|
7 Feb 2025 8:12 PM IST

27 വർഷത്തിന് ശേഷമാണ് ദേശീയ ഗെയിംസ് ഫുട്‌ബോളിൽ കേരളം സ്വർണമണിയുന്നത്

ദേശീയ ഗെയിംസ് ഫുട്‌ബോളിൽ കേരളത്തിന് സ്വർണം. എതിരില്ലാത്ത ഒരു ഗോളിന് ഉത്തരാഖണ്ഡിനെ തകർത്താണ് കേരളം സ്വർണമണിഞ്ഞത്. 53ാം മിനിറ്റിൽ ഗോകുലാണ് കേരളത്തിനായി വലകുലുക്കിയത്.

75ാം മിനിറ്റിൽ സഫ്വാൻ എം റെഡ് കാർഡ് കണ്ട് പുറത്തായ ശേഷം പത്ത് പേരായി ചുരുങ്ങിയിട്ടും കേരളത്തിന്റെ വലയിൽ പന്തെത്തിക്കാൻ ഉത്തരാഖണ്ഡിനായില്ല. 27 വർഷത്തിന് ശേഷമാണ് ദേശീയ ഗെയിംസ് ഫുട്‌ബോളിൽ കേരളം സ്വർണമണിയുന്നത്.


Similar Posts