< Back
Sports

Sports
കെ.എൽ.രാഹുലിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ നഷ്ടമാവും
|5 May 2023 5:32 PM IST
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് രാഹുലിന് തുടയിൽ പരിക്കേറ്റത്
പരിക്കിനെ തുടർന്ന് ഐ.പി.എല്ലിൽ നിന്ന് പുറത്തായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകൻ കെ.എൽ രാഹുലിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാവും. പരിക്ക് ഗുരുതരമായതിനെ തുടർന്ന് താരത്തിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. താരം തന്നെ ഇക്കാര്യങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചു.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് രാഹുലിന് തുടയിൽ പരിക്കേറ്റത്. രണ്ടാം ഓവറിൽ പന്തിന് പിറകേ പായുന്നതിനിടെ താരം മൈതാനത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ സഘമെത്തി താരത്തേ മൈതാനത്ത് നിന്ന് നീക്കി. പിന്നീട് ലഖ്‌നൗ ബാറ്റിങ്ങിനിടെ 11ാമനായി താരം ക്രീസിലെത്തിയിരുന്നു. എന്നാല്‍ ടീമിനെ വിജയതീരമണക്കാനായില്ല. രാഹുലിന് പുറമേ പേസർ ജയദേവ് ഉനദ്ഘട്ടും പരിക്കിനെ തുടർന്ന് ഐ.പി.എല്ലിൽ നിന്ന് പുറത്തായിരുന്നു