< Back
Sports
Kyanan Chenai won bronze medal in men trap shooting
Sports

ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വീണ്ടും മെഡൽ; ട്രാപ് ഷൂട്ടിങ്ങിൽ കിയാനൻ ചെനായിക്ക് വെങ്കലം

Web Desk
|
1 Oct 2023 3:29 PM IST

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ മാത്രം 22 മെഡലുകളാണ് ഇന്ത്യ നേടിയത്.

ഹാങ്ചൗ: എഷ്യൻ ഗെയിംസിന്റെ എട്ടാം ദിനമായ ഞായറാഴ്ച ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. പുരുഷൻമാരുടെ വ്യക്തിഗത ട്രാപ് ഷൂട്ടിങ്ങിൽ കിയാനൻ ഡാറിയൻ ചെനായ് വെങ്കലം നേടി. ഇന്ന് ഷൂട്ടിങ് റേഞ്ചിൽനിന്ന് ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാം മെഡലാണിത്.

നേരത്തേ പുരുഷൻമാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിൽ ഇന്ത്യ സ്വർണം നേടിയിരുന്നു. സൊരാവർ സിങ്, പൃഥ്വിരാജ് ടൊൺഡയ്മാൻ എന്നിവർക്കൊപ്പം സ്വർണം നേടിയ കിയാനൻ ഡാറിയസ് ചെനായ് തന്നെയാണ് ഇപ്പോൾ വ്യക്തിഗത ഇനത്തിലും മെഡൽ നേടിയത്.

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ മാത്രം 22 മെഡലുകളാണ് ഇന്ത്യ നേടിയത്. 11 സ്വർണവും 16 വെള്ളിയും 15 വെങ്കലവുമടക്കം ഇന്ത്യക്ക് 42 മെഡലുകളായി.

Similar Posts