< Back
Sports
thiago Messi,Inter Miami academy,Inter Miami,lionel messi

മെസ്സിയും മകന്‍ തിയാഗോ മെസ്സിയും

Sports

ലൈക് ഫാദര്‍, ലൈക് സണ്‍... മെസ്സിയുടെ മകന്‍ ഇന്‍റര്‍മയാമി അക്കാദമിയില്‍

Web Desk
|
28 Aug 2023 6:41 PM IST

മയാമിയുടെ ഏറ്റവും പുതിയതായി പുറത്തുവന്ന അണ്ടർ-12 സ്ക്വാഡിലാണ് മെസ്സിയുടെ മകന്‍ തിയാഗോയും ഇടംപിടിച്ചത്.

ഇന്‍റര്‍ മയാമിയിലൂടെ അമേരിക്കന്‍ ലീഗിലേക്ക് ചേക്കേറിയ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ മകനും അച്ഛന്‍റെ അതേ പാതയില്‍. ലയണൽ മെസ്സിയുടെ മൂത്ത മകന്‍ തിയാഗോ മെസ്സി ഇന്‍റര്‍ മയാമിയുടെ അക്കാദമിയില്‍ ചേര്‍ന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.





മയാമിയുടെ ഏറ്റവും പുതിയതായി പുറത്തുവന്ന അണ്ടർ-12 സ്ക്വാഡിലാണ് മെസ്സിയുടെ മകന്‍ തിയാഗോയും ഇടംപിടിച്ചത്. മെസ്സിയെ പോലെ തന്നെ ലോകമറിയുന്ന ഫുട്ബോൾ താരമായി മാറാനുള്ള തിയാഗോയുടെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായാണ് കായികലോകം ഇതിനെ വിലയിരുത്തുന്നത്. നേരത്തെ ഇന്‍റര്‍മയാമി സഹ ഉടമയും ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസവുമായ ഡേവിഡ് ബെക്കാമിന്‍റെ മകനും മയാമി അക്കാദമിയില്‍ പരിശീലിച്ചിട്ടുണ്ട്.

തിയാഗോ മെസ്സി ഇതിനോടകം തന്നെ അക്കാദമി ടീമിനൊത്ത് പരിശീലനം തുടങ്ങിയിട്ടുണ്ട്. നിലവില്‍ 10 വയസ്സു മാത്രമുള്ള തിയാഗോ മെസ്സി മയാമിയുടെ അണ്ടർ-12 ടീം ഫ്ലോറിഡ അക്കാദമി ലീഗിൽ ആകും പ്രധാനമായും കളിക്കുക. 2019ലാണ് ക്ലബ് ആരംഭിച്ചതെങ്കിലും മയാമിയുടെ യൂത്ത് ടീമുകൾ ഇതിനകം തന്നെ ഒരുപാട് യുവതാരങ്ങളെ വളർത്തിയെടുത്തിട്ടുണ്ട്.

Similar Posts