< Back
Sports
Lionel Messi suspended by PSG over Saudi Arabia trip
Sports

സൗദിയിലേക്കുള്ള അനധികൃത യാത്ര: മെസിക്ക് സസ്‌പെൻഷൻ

Web Desk
|
3 May 2023 12:53 AM IST

രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്

പി.എസ്.ജി താരം ലയണൽ മെസിക്കെതിരെ ക്ലബ്ബിന്റെ അച്ചടക്ക നടപടി. താരത്തെ രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിലേക്കുള്ള അനധികൃത യാത്രയെ തുടർന്നാണ് നടപടി.

ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ് ആണ് വാർത്ത പുറത്തു വിട്ടത്. സസ്‌പെൻഷൻ കാലയളവിൽ മെസ്സിക്ക് പിഎസ്ജിയ്ക്ക് കീഴിൽ കളിക്കാനോ പരിശീലനം നടത്താനോ സാധിക്കില്ല. ഈ സമയത്തെ ശമ്പളവും ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. സസ്‌പെൻഷനോടെ ട്രോയിസും അജാക്കിയോയുമായുള്ള ലീഗ് വൺ മത്സരങ്ങളും മെസിക്ക് നഷ്ടമാകും.

കഴിഞ്ഞയാഴ്ച ലോറിയന്റിനെതിരെ പിഎസ്ജി നേരിട്ട പരാജയത്തിന് തൊട്ടു പിന്നാലെയായിരുന്നു മെസിയുടെ സൗദി സന്ദർശനം. കുടുംബത്തോടൊപ്പം മെസി സൗദിയിലെത്തിയത് ക്ലബ്ബിന്റെ അനുമതി ഇല്ലാതെയാണെന്ന റിപ്പോർട്ടുകൾ അന്നേ പുറത്തു വന്നിരുന്നു. സീസൺ അവസാന ഘട്ടത്തിലെത്തി നിൽക്കെയാണ് താരത്തിനെതിരെ ക്ലബ്ബിന്റെ നടപടി എന്നത് ശ്രദ്ധേയമാണ്.

Similar Posts