< Back
Sports
ആരാധകര്‍ക്ക് നബിദിനാശംസ നേര്‍ന്ന് ലിവര്‍പൂള്‍ എഫ്.സി
Sports

ആരാധകര്‍ക്ക് നബിദിനാശംസ നേര്‍ന്ന് ലിവര്‍പൂള്‍ എഫ്.സി

Web Desk
|
27 Sept 2023 7:52 PM IST

ക്ലബ്ബിന്‍റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ക്ലബ്ബ് ആരാധകർക്ക് ആശംസ നേർന്നത്

ആരാധകർക്ക് നബിദിനാശംസകൾ നേർന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂൾ എഫ്.സി. ക്ലബ്ബിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ക്ലബ്ബ് ആരാധകർക്ക് ആശംസ നേർന്നത്. ''പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുന്ന മുഴുവൻ ആരാധകർക്കും ആശംസകൾ നേരുന്നു''- ക്ലബ്ബ് കുറിച്ചു. ഇതാദ്യമായാണ് ലിവർപൂൾ എഫ്.സി ആരാധകർക്ക് നബിദിനാശംസ നേരുന്നത്‌.

നാളെയാണ് ഇസ്ലാമിക വിശ്വാസി സമൂഹം നബിദിനം ആഘോഷിക്കുന്നത്. ഹിജ്റ കലണ്ടർ പ്രകാരം റബീഉല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്റെ ജന്മദിനം.


Similar Posts