< Back
Sports
വെങ്കലം നേടിയത് ട്രാന്‍സ്‌ജെന്‍ഡര്‍; മെഡൽ തനിക്ക് നൽകണമെന്ന് ഇന്ത്യന്‍ താരം സ്വപ്‌ന ബര്‍മന്‍
Sports

'വെങ്കലം നേടിയത് ട്രാന്‍സ്‌ജെന്‍ഡര്‍'; മെഡൽ തനിക്ക് നൽകണമെന്ന് ഇന്ത്യന്‍ താരം സ്വപ്‌ന ബര്‍മന്‍

Web Desk
|
2 Oct 2023 6:30 PM IST

800 മീറ്റര്‍ ഹെപ്റ്റാത്‌ലണില്‍ വെങ്കലം നേടിയ നന്ദിനി അഗസര ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നാണ് ആരോപണം

ഹാങ്ചോ: ഏഷ്യന്‍ ഗെയിംസില്‍ സഹതാരത്തിനെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യന്‍ താരം സ്വപ്‌ന ബര്‍മന്‍. 800 മീറ്റര്‍ ഹെപ്റ്റാത്‌ലണില്‍ വെങ്കലം നേടിയ നന്ദിനി അഗസര ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നാണ് ആരോപണം.

ഇന്നലെ നടന്ന വനിതാ ഹെപ്റ്റാത്‌ലണില്‍ നാലാമതായാണ് സ്വപ്‌ന ഫിനിഷ് ചെയ്തത്. മറ്റൊരു ഇന്ത്യന്‍ താരം നന്ദിനി അഗരസയാണ് വെങ്കല മെഡലണിഞ്ഞത്. നന്ദിനി ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നും താനാണ് ആ മെഡല്‍ അര്‍ഹിച്ചിരുന്നത് എന്നും സ്വപ്ന എക്സില്‍ കുറിച്ചു. എന്നാൽ പിന്നീട് താരം തന്‍റെ പോസ്റ്റ് പിന്‍വലിച്ചു.

നാല് പോയിന്റ് വ്യത്യാസത്തിലാണ് സ്വപ്നക്ക് വെങ്കല മെഡൽ നഷ്ടമായത്. നന്ദിനി 5712 പോയിന്റ് നേടിയപ്പോൾ സ്വപ്‌നക്ക് 5708 പോയിന്റാണ് ലഭിച്ചത്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയത് താരമാണ് സ്വപ്ന ബർമൻ.

Similar Posts