< Back
Sports
നോർവേ ചെസ് കിരീടം മാഗ്നസ് കാൾസന്; പ്രഗ്നാനന്ദക്ക് മൂന്നാം സ്ഥാനം
Sports

നോർവേ ചെസ് കിരീടം മാഗ്നസ് കാൾസന്; പ്രഗ്നാനന്ദക്ക് മൂന്നാം സ്ഥാനം

Web Desk
|
8 Jun 2024 10:16 PM IST

വനിതകളിൽ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ജൂ വെൻജുനാണ് കിരീടം ചൂടിയത്

നോർവേ ചെസ് ടൂർണമെന്റിൽ മാഗ്നസ് കാൾസന് കിരീടം. ഗ്രാന്റ് മാസ്റ്റർ ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയതോടെയാണ് ടൂര്‍ണമെന്‍റില്‍ കാൾസൻ ആറാം തവണയും കിരീടമണിഞ്ഞത്. മാഗ്നസ് കാൾസനേയും ഹികാരു നകാമുറെയുമൊക്കെ പരാജയപ്പെടുത്തി ടൂർണമെന്റിൽ വൻകുതിപ്പ് നടത്തിയ ഇന്ത്യയുടെ ആർ പ്രഗ്നാനന്ദ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വനിതകളിൽ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ജൂ വെൻജുനാണ് കിരീടം ചൂടിയത്. പ്രഗ്നാനന്ദയുടെ സഹോദരി വൈശാലി 12.5 പോയിന്റോടെ ടൂർണമെന്റിൽ നാലാമതായി ഫിനിഷ് ചെയ്തു.

Similar Posts