< Back
Sports
jadeja stoinis
Sports

കുത്തിത്തിരിഞ്ഞ് കുറ്റിതെറിപ്പിച്ച് ജഡേജയുടെ പന്ത്; കണ്ണുതള്ളി സ്‌റ്റോയിനിസ്

Web Desk
|
3 May 2023 7:10 PM IST

മത്സരത്തിന്റെ ഏഴാം ഓവറിലാണ് ജഡേജ സ്റ്റോയിനിസിന്റെ കുറ്റിതെറിപ്പിച്ചത്

ലഖ്‌നൗ: സ്വന്തം തട്ടകത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ബോളിങ് നിരക്ക് മുന്നിൽ തകർന്നടിയുന്ന ലഖ്‌നൗ ബാറ്റിങ് നിരയെയാണ് ഇന്ന് ആരാധകർ കണ്ടത്. ഒരു ഘട്ടത്തിൽ 44 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ലഖ്‌നൗവിനെ ഏഴാമനായി ഇറങ്ങിയ ആയുഷ് ബധോനിയാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ബധോനി അര്‍ധ സെഞ്ച്വറി കുറിച്ചു. ചെന്നൈക്കായി മൊഈൻ അലിയും മഹേഷ് തീക്ഷ്ണയും പതിരാനയും രണ്ട് വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ലഖ്‌നൗ ബാറ്റർ മാർക്കസ് സ്റ്റോയിനിസിന്റെ വിക്കറ്റ് വീഴ്ത്തിയത് രവീന്ദ്ര ജഡേജയായിരുന്നു. മത്സരത്തിന്റെ ഏഴാം ഓവറിലാണ് ജഡേജ സ്റ്റോയിനിസിന്റെ കുറ്റിതെറിപ്പിച്ചത്. ഈ വിക്കറ്റിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സ്‌റ്റോയിനിസിന് മുന്നിൽ കുത്തിത്തിരിഞ്ഞ ജഡേജയുടെ പന്ത് ഓഫ് സ്റ്റമ്പ് തെറിപ്പിച്ച് കടന്നു പോവുകയായിരുന്നു. വിക്കറ്റ് വീണത് എങ്ങനെയാണെന്ന് മനസിലാതെ കണ്ണുതള്ളി ക്രീസിൽ നിൽക്കുന്ന സ്‌റ്റോയിനിസിനെ വീഡിയോയിൽ കാണാം.

മത്സരത്തിന്റെ 19ാം ഓവറിൽ രസംകൊല്ലിയായി മഴ എത്തിയതിനെ തുടർന്ന് കളി നിർത്തി വച്ചിരിക്കുകയാണ്. 125 ന് 7 എന്ന നിലയിലാണ് ലഖ്‌നൗ,.

Similar Posts