< Back
Sports
മാര്‍ക്രം മാസ്റ്റര്‍ക്ലാസ്; കിരീടത്തിനരികെ ദക്ഷിണാഫ്രിക്ക
Sports

മാര്‍ക്രം മാസ്റ്റര്‍ക്ലാസ്; കിരീടത്തിനരികെ ദക്ഷിണാഫ്രിക്ക

Web Desk
|
13 Jun 2025 10:47 PM IST

പ്രോട്ടീസിന് ഇനി ജയിക്കാന്‍ വേണ്ടത് 69 റണ്‍സ്

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്ക കിരീടത്തിനരികെ. ഓസീസ് ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തിട്ടുണ്ട്. മൂന്നാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച എയ്ഡൻ മാർക്രം - ടെംബാ ബാവുമ ജോഡിയാണ് ഓസീസിന് മുന്നിൽ വില്ലൻ വേഷം കെട്ടിയാടിയത്. മാർക്രം 159 പന്തിൽ 102 റൺസുമായും ബാവുമ 65 റൺസുമായും പുറത്താവാതെ ക്രീസിലുണ്ട്. രണ്ട് ദിവസം അവശേഷിക്കേ പ്രോട്ടീസിന് ജയിക്കാൻ ഇനി 69 റൺസ് മതി.

നേരത്തേ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഓസീസിനെ ഒമ്പതാമനായിറങ്ങിയ മിച്ചൽ സ്റ്റാർക്കാണ് വൻതകർച്ചയിൽ നിന്ന് രക്ഷിച്ചത്. സ്റ്റാർക്ക് അർധസെഞ്ച്വറിയുമായി പുറത്താവാതെ നിന്നു. 207 റൺസിനാണ് ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് അവസാനിച്ചത്.

282 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പ്രോട്ടീസിന് ഒമ്പത് റൺസെടുക്കുന്നതിനിടെ ഓപ്പണർ റിയാൻ റിക്കിൾട്ടണെ നഷ്ടമായി. എന്നാൽ എയ്ഡൻ മാർക്രം ക്രീസിൽ പതിയെ നിലയുറപ്പിച്ചു. വ്യാൻ മൾഡറിനൊപ്പം രണ്ടാം വിക്കറ്റിൽ 61 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ മാർക്രം ബാവുമക്കൊപ്പം മൂന്നാം വിക്കറ്റിൽ 143 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ലോർഡ്‌സിൽ ഇനി അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ പ്രോട്ടീസ് കിരീടത്തിൽ മുത്തമിടും.

Similar Posts