< Back
Sports
തലപ്പാവുമായി ടെൻഡുൽക്കർ; സച്ചിൻ കുമാറെന്ന് യുവരാജ് സിങ്-വൈറൽ വീഡിയോ
Sports

തലപ്പാവുമായി ടെൻഡുൽക്കർ; സച്ചിൻ കുമാറെന്ന് യുവരാജ് സിങ്-വൈറൽ വീഡിയോ

Web Desk
|
9 Aug 2022 9:50 PM IST

സച്ചിൻ അടുത്തിടെ നടത്തിയ ഇംഗ്ലണ്ട് സന്ദർശനവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

മരുമകളുടെ കല്യാണത്തിൽ വ്യത്യസ്ത ലുക്കിൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ. 'ഫെന്റ' എന്നും പാഗ്രി എന്നും വിളിക്കുന്ന തലപ്പാവുമായാണ് സച്ചിൻ വീഡിയോയിൽ പ്രത്യക്ഷമായിരിക്കുന്നത്. ഉത്തരേന്ത്യയിൽ കല്യാണചടങ്ങുകളിൽ സാധാരണയായി ധരിക്കുന്നതാണ് ഇത്.

ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ച വീഡിയോക്ക് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ടീം മേറ്റായിരുന്ന യുവരാജ് സിങ് കമന്റും നൽകിയിട്ടുണ്ട്. ' സച്ചിൻ കുമാർ' എന്നായിരുന്നു യുവരാജിന്റെ കമന്റ്.

സച്ചിൻ അടുത്തിടെ നടത്തിയ ഇംഗ്ലണ്ട് സന്ദർശനവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ത്യ-ഇംഗ്ലണ്ട് മത്സരം കാണാൻ അദ്ദേഹവും ഗ്യാലറിയിലുണ്ടായിരുന്നു. അതിനുശേഷം സ്‌കോട്ട്‌ലൻഡും സന്ദർശിച്ചശേഷമാണ് സച്ചിൻ ഇന്ത്യയിലേക്ക് മടങ്ങിയത്.

Similar Posts