< Back
Sports
MA College won the MG University Athletics Championship

എം.ജി സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍മാരായ കോതമംഗലം എം.എ കോളേജ് ടീം

Sports

എം.ജി സർവ്വകാലശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; കോതമംഗലം എം.എ കോളേജ് ചാമ്പ്യന്‍മാര്‍

Web Desk
|
15 Dec 2023 7:28 AM IST

ചങ്ങനാശ്ശേരി എസ് ബി കോളേജ് രണ്ടാം സ്ഥാനവും കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി

കൊച്ചി: 41-ാമത് എം.ജി സർവ്വകാലശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കിരീടം സ്വന്തമാക്കി കോതമംഗലം എം.എ കോളേജ്. ചങ്ങനാശ്ശേരി എസ് ബി കോളേജ് രണ്ടാം സ്ഥാനവും കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമ്മാനദാനം എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.എ. ജോസ് നിർവഹിച്ചു.

പുരുഷ വിഭാഗത്തിൽ 208.5പോയിന്‍റും വനിതാ വിഭാഗത്തിൽ 174.5 പോയിന്‍റും നേടിയാണ് കോതമംഗലം എം.എ കോളേജ് കിരീടം ഉറപ്പിച്ചത്. 113.5 പോയിന്റുമായി ചങ്ങനാശ്ശേരി എസ്. ബി കോളേജ് ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് 92 പോയിന്‍റ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ 173.5പോയിന്‍റ് നേടി പാലാ അൽഫോൻസാ രണ്ടാം സ്ഥാനവും ചങ്ങനാശ്ശേരി അസംപ്ഷൻ 111 പോയിന്‍റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലും കോതമംഗലം എം. എ കോളേജ് ഗ്രൗണ്ടിലുമായാണ് മത്സരങ്ങൾ നടന്നത്. വിജയികൾക്ക് എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.എ. ജോസ് സമ്മാനദാനം നിർവഹിച്ചു.



Similar Posts