< Back
Sports
സിറ്റിയും ചെല്‍സിയും ന്യൂകാസിലും ചാമ്പ്യന്‍സ് ലീഗിന്
Sports

സിറ്റിയും ചെല്‍സിയും ന്യൂകാസിലും ചാമ്പ്യന്‍സ് ലീഗിന്

Web Desk
|
25 May 2025 10:55 PM IST

പടിക്കല്‍ കലമുടച്ച് ആസ്റ്റണ്‍ വില്ല

ഇംഗ്ലീഷ് പ്രീമീയർ ലീഗിൽ നിന്ന് ചാമ്പ്യൻസ് ലീഗിലേക്കുള്ള ടീമുകളുടെ ചിത്രം തെളിഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ന്യൂകാസിലും യു.സി.എല്ലിന് ടിക്കറ്റെടുത്തു. അവസാന മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ആസ്റ്റൺ വില്ല യുണൈറ്റഡിനോട് തോറ്റത് ന്യൂകാസിലിന് ആശ്വാസമായി.

സിറ്റിയും ചെൽസിയും അവസാന മത്സരങ്ങൾ ജയിച്ച് രാജകീയമായി തന്നെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു. ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ, പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരായ ആഴ്‌സണൽ, യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ടോട്ടൻഹാം എന്നിവരടക്കം ആറ് ടീമുകളാണ് ഇക്കുറി പ്രീമിയർ ലീഗിൽ നിന്ന് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത്.

അവസാന പോരില്‍ സിറ്റി ഫുൾഹാമിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തപ്പോൾ നോട്ടിങ്ഹാമിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ചെൽസി തകർത്തത്. ന്യൂകാസിൽ എവർട്ടണോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. ഈ അവസരം മുതലാക്കാമായിരുന്ന ആസ്റ്റൺ വില്ല പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ വീണു. ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് ചുവപ്പ് കാർഡ് കണ്ട പോരിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു വില്ലയുടെ തോൽവി.

Similar Posts