< Back
Sports
മിസ്റ്റർ ഇന്ത്യയും ബോഡിബിൽഡറുമായ സെന്തിൽ സെൽവരാജൻ കോവിഡ് ബാധിച്ചു മരിച്ചു
Sports

മിസ്റ്റർ ഇന്ത്യയും ബോഡിബിൽഡറുമായ സെന്തിൽ സെൽവരാജൻ കോവിഡ് ബാധിച്ചു മരിച്ചു

Web Desk
|
11 May 2021 7:47 PM IST

ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് മരണം.

മിസ്റ്റർ ഇന്ത്യയും ബോഡിബിൽഡറുമായ സെന്തിൽ കുമരൻ സെൽവരാജൻ കോവിഡ് ബാധിച്ചു മരിച്ചു. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് മരണം.

തമിഴ്നാട് സ്വദേശിയായ സെന്തില്‍ അന്താരാഷ്ട്ര ശരീര സൗന്ദര്യ മത്സര വേദികളിലെ ഇന്ത്യയുടെ ഭാവി പ്രതീക്ഷയായിരുന്നു. മിസ്റ്റർ ഇന്ത്യ ജേതാവായ അദ്ദേഹം 2013ലെ ഷേറി ക്ലാസിക്കിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെട്ടിരുന്ന സെന്തിൽ ശാരീരിക ക്ഷമത നിലനിർത്തുന്ന കാര്യത്തിൽ ആരാധകരെ നിരന്തരം പ്രചോദിപ്പിക്കാറുണ്ടായിരുന്നു. അവസാനം പങ്കുവെച്ച പോസ്റ്റിൽ അന്താരാഷ്ട്ര വേദിയിൽ മികവ് തെളിയിക്കുന്ന സ്വപ്നമായിരുന്നു അദ്ദേഹം പങ്കുവെച്ചത്.

Similar Posts