< Back
Sports
ധോണിയുടെ മകൾക്ക് മിശിഹയുടെ സ്നേഹ സമ്മാനം; മെസ്സി ഒപ്പുവച്ച ജഴ്സിയുമിട്ട് സിവ
Sports

ധോണിയുടെ മകൾക്ക് മിശിഹയുടെ സ്നേഹ സമ്മാനം; മെസ്സി ഒപ്പുവച്ച ജഴ്സിയുമിട്ട് സിവ

Web Desk
|
28 Dec 2022 6:50 PM IST

സിവ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് ഇതിന്റെ ചിത്രം പങ്കുവച്ചത്.

മുംബൈ: അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയുടെ കൈപ്പട പതിഞ്ഞ ജഴ്സി ഇനി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം.എസ് ധോണിയുടെ മകൾക്കും സ്വന്തം.

ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ അർജിന്റീനയുടെ കിരീടധാരണത്തിൽ പ്രധാന പങ്കുവഹിച്ച് ഗോൾഡൺ ബോൾ പുരസ്കാരം നേടിയ മെസ്സിയുടെ ഒപ്പും ഓട്ടോ​ഗ്രാഫും കിട്ടിയ ജഴ്സിയും ധരിച്ച് നിൽക്കുന്ന ചിത്രം ധോണിയുടെ മകൾ സിവ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവച്ചത്.

ധോനിയുടെ ഭാര്യ സാക്ഷിയും തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ മെസ്സിയുടെ 10ാം നമ്പർ ജഴ്സിയുമണിഞ്ഞ് മകൾ നിൽക്കുന്ന ചിത്രം പങ്കുവച്ചിട്ടുണ്ട്. അച്ഛനെ പോലെ, മകളെ പോലെ എന്ന് അടിക്കുറിപ്പോടെയാണ് സിവ ചിത്രം പങ്കുവച്ചിരിക്കുന്നത്.

'പര സിവ' (For Ziva- സിവയ്ക്കായി) എന്ന് എഴുതി മെസ്സി ഒപ്പുവച്ചിരിക്കുന്ന ജഴ്സിയുമണിഞ്ഞുള്ള സിവയുടെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.


സിവയുടെ ചിത്രം പോസ്റ്റ് ചെയ്യുന്നതിന് മുമ്പ്, ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ദുബൈയിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണിക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കുന്ന ഫോട്ടോയും സാക്ഷി പങ്കിട്ടിരുന്നു.



Similar Posts