< Back
Sports
കുടുംബത്തോടൊപ്പം ഓണമാഘോഷിച്ച് ധോണിയും; ചിത്രങ്ങള്‍ കാണാം
Sports

കുടുംബത്തോടൊപ്പം ഓണമാഘോഷിച്ച് ധോണിയും; ചിത്രങ്ങള്‍ കാണാം

Web Desk
|
22 Aug 2021 1:24 PM IST

വലിയൊരു ഓണസദ്യ തന്നെ ഉണ്ടുകൊണ്ടാണ് കുടുംബം ഓണാഘോഷത്തില്‍ പങ്കുചേര്‍ന്നത്. ധോണിയുടെ ഭാര്യയായ സാക്ഷി സിങ് ധോണി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഓണസദ്യയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

കുടുംബത്തോടൊപ്പം ഓണമാഘോഷിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയും. ഐ.പി.എല്‍ രണ്ടാം പാദത്തിന് ഒരുങ്ങുന്നതിനായി യു.എ.ഇയില്‍ എത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘത്തിനൊപ്പമാണ് ധോണിയും കുടുംബവും. ഇവിടെ വെച്ചാണ് അദ്ദേഹം ഓണമാഘോഷിച്ചത്.



വലിയൊരു ഓണസദ്യ തന്നെ ഉണ്ടുകൊണ്ടാണ് കുടുംബം ഓണാഘോഷത്തില്‍ പങ്കുചേര്‍ന്നത്. ധോണിയുടെ ഭാര്യയായ സാക്ഷി സിങ് ധോണി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഓണസദ്യയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 22 വിഭവങ്ങള്‍ അടങ്ങിയ ഉഗ്രന്‍ സദ്യയുടെ ചിത്രത്തോടൊപ്പം സാക്ഷി മലയാളികള്‍ക്ക് ഓണാശംസകളും നേര്‍ന്നു.



ഇതോടൊപ്പം ധോണിയുടെ മകളായ സിവ ഈ സദ്യ ഉണ്ണുന്ന ചിത്രവും സാക്ഷി മലയാളി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. വാഴയിലയില്‍ വിളമ്പിയ സദ്യ കഴിക്കാനിരിക്കുന്ന സിവയുടെ ചിത്രം സിവയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് പങ്കുവെച്ചിട്ടുള്ളത്.


Related Tags :
Similar Posts