< Back
Sports

Sports
ഉത്തേജക മരുന്ന് വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചു; ഗുസ്തി താരം വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്
|13 July 2023 12:28 PM IST
14 ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നാഡ നോട്ടീസ് നൽകിയിരിക്കുന്നത്.
ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്. ഉത്തേജക മരുന്ന് വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചു, താമസ പരിശീലന വിവരങ്ങൾ നൽകണമെന്ന നിർദേശം പാലിച്ചില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ നോട്ടീസ്.
വിനേഷ് ഫോഗട്ടിന്റെ വിവരങ്ങൾ തേടി നാഡ ഉദ്യോഗസ്ഥർ താമസസ്ഥലത്ത് എത്തിയെങ്കിലും അവർ കാണാൻ തയ്യാറായില്ല. 14 ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നാഡ ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്.