< Back
Sports
നാപ്പോളി ഇറ്റാലിയന്‍ ചാമ്പ്യന്മാര്‍; കിരീടമണിയുന്നത് നാലാം തവണ
Sports

നാപ്പോളി ഇറ്റാലിയന്‍ ചാമ്പ്യന്മാര്‍; കിരീടമണിയുന്നത് നാലാം തവണ

Web Desk
|
24 May 2025 9:43 AM IST

സീരി എ പ്ലെയര്‍ ഓഫ് ദ സീസണ്‍ പുരസ്കാരം സ്കോട് മക്ടോമിനേക്ക്

ഇറ്റാലിയൻ സീരി എ കിരീടത്തിൽ നാപ്പോളിയുടെ മുത്തം. കഴിഞ്ഞ ദിവസം നടന്ന നിർണായക പോരിൽ കഗിലാരിയെ എതിരില്ലാത്ത രണ്ട് ഗോളിന് നാപ്പോളി തകർത്തു 38 മത്സരങ്ങളിൽ നിന്ന് 82 പോയിന്റുമാണ് നാപ്പോളി കിരീടമുറപ്പിച്ചത്.

മത്സരത്തിന്റെ 42ാം മിനിറ്റിൽ സ്‌കോടിഷ് സൂപ്പർ താരം സ്‌കോട് മക്ടോമിനേയും 51ാം മിനിറ്റിൽ റൊമേലു ലുകാകുവുമാണ് നാപ്പോളിക്കായി വലകുലുക്കിയത്. നാപ്പോളിയുടെ വിജയത്തോടെ കിരീട പ്രതീക്ഷയിലായിരുന്നു ഇന്റർ മിലാന് രണ്ടാം സ്ഥാനത്ത് സീസൺ അവസാനിപ്പിക്കേണ്ടി വന്നു.

നാപ്പോളി പരാജയപ്പെടുകയോ സമനില വഴങ്ങുകയോ ചെയ്താൽ ഇന്ററിന് കിരീട പ്രതീക്ഷയുണ്ടായിരുന്നു. കോമോയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത ഇന്റർ 38 മത്സരങ്ങളിൽ 81 പോയിന്റുമായാണ് സീസൺ അവസാനിപ്പിച്ചത്.

Related Tags :
Similar Posts