< Back
Sports

Sports
കണ്ടം ക്രിക്കറ്റാണോ ഇത്? കുറ്റിക്കാട്ടിൽ പന്ത് തിരഞ്ഞ് നേഥൻ ലിയോൺ
|11 Oct 2024 5:10 PM IST
ഷെഫീൽഡ് ഷീൽഡിൽ ന്യൂ സൗത്ത് വെയിൽസും സൗത്ത് ആസ്‌ത്രേലിയയും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് രസകരമായ സംഭവം
കണ്ടം കളിക്കിടെ പന്ത് കുറ്റിക്കാട്ടിൽ പോയ അനുഭവങ്ങൾ പലർക്കുമുണ്ടാവും. എന്നാൽ പ്രൊഫഷണൽ ക്രിക്കറ്റിൽ അങ്ങനെയൊരനുഭവം സങ്കൽപ്പിക്കാനാവുമോ.. ആസ്‌ത്രേലിയൻ ക്രിക്കറ്റിലെ പ്രമുഖ താരങ്ങളിലൊരാളായ നേഥൻ ലിയോണിന്റെ ചില ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്.
ഷെഫീൽഡ് ഷീൽഡിൽ ന്യൂ സൗത്ത് വെയിൽസും സൗത്ത് ആസ്‌ത്രേലിയയും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് കുറ്റിക്കാട്ടിൽ പോയ പന്ത് ലിയോൺ തെരഞ്ഞത്. 30 ഓവർ എറിഞ്ഞ പന്ത് സ്റ്റേഡിയത്തിന് പുറത്തേക്ക് ട്രാവിസ് ഹെഡ് അടിച്ച് പറത്തുകയായിരുന്നു. ഉടൻ തന്നെ ലിയോണും ചില താരങ്ങളും ചേർന്ന് പന്ത് തിരയാനോടി.
നഷ്ടമായ പന്ത് തെരയുമ്പോൾ നേരത്തെ കളഞ്ഞൊരു പന്ത് ലിയോണിന് ലഭിച്ച്. താരം അത് ഉയർത്തിക്കാണിക്കുന്ന രസകരമായ രംഗങ്ങളും വൈറലായി.