< Back
Sports
നാസി സ്റ്റൈല്‍ ഫ്ലാഗ്; ബാഴ്സ ആരാധകര്‍ക്ക് ഒരു ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ വിലക്ക്
Sports

നാസി സ്റ്റൈല്‍ ഫ്ലാഗ്; ബാഴ്സ ആരാധകര്‍ക്ക് ഒരു ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ വിലക്ക്

Web Desk
|
27 Sept 2024 5:59 PM IST

മൊണോക്കോക്കെതിരായ മത്സരത്തിലാണ് ആരാധകർ നാസി മോഡൽ ബാനര്‍ ഉയർത്തിയത്

ഗാലറിയിൽ നാസി സ്‌റ്റൈൽ ഫ്ലാഗും ബാനറും ഉയർത്തിയതിന് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ ആരാധകർക്ക് ഒരു എവേ മത്സരത്തിൽ വിലക്കേർപ്പെടുത്തി യുവേഫ. മൊണോക്കോക്കെതിരായ എവേ മത്സരത്തിലാണ് ആരാധകർ നാസി മോഡൽ ബാനര്‍ ഉയർത്തിയത്. ജർമൻ കോച്ച് ഹാൻസി ഫ്ലിക്കിനെ പ്രശംസിച്ച് കൊണ്ടുള്ള ബാനറിലാണ് യുവേഫയുടെ അച്ചടക്ക നടപടി. ടീമിന് 10000 യൂറോ പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരത്തില്‍ ബാഴ്സ പരാജയപ്പെട്ടിരുന്നു.

നവംബർ ആറിന് റെഡ് സ്റ്റാർ ബെൽഗ്രേഡിനെതിരായ മത്സരത്തിലാണ് വിലക്ക്. മുമ്പ് പി.എസ്.ജിക്കെതിരായ ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിലും നാസി സല്യൂട്ട് നടത്തിയതിനെ തുടർന്ന് സ്പാനിഷ് ക്ലബ്ബിനെതിരെ യുവേഫ അച്ചടക്ക നടപടിയെടുത്തിരുന്നു.

Related Tags :
Similar Posts