< Back
Sports

Sports
ലോസൻ ഡയമണ്ട് ലീഗ്: നീരജ് ചോപ്രയ്ക്ക് സ്വർണം
|1 July 2023 6:18 AM IST
അഞ്ചാം ശ്രമത്തിലാണ് സ്വർണ നേട്ടം, 87.66 മീറ്ററാണ് മികച്ച ദൂരം
ലോസൻ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം. അഞ്ചാം ശ്രമത്തിലാണ് സ്വർണ നേട്ടം. 87.66 മീറ്ററാണ് മികച്ച ദൂരം.
നീരജ് ചോപ്രയുടെ സീസണിലെ രണ്ടാമത്തെ മത്സരവും ദോഹ ഡയമണ്ട് ലീഗിന് ശേഷമുള്ള ആദ്യ മത്സരവുമായിരുന്നു ലോസാനെ മീറ്റ്. പരിശീലനത്തിനിടെ പേശിവലിവ് അനുഭവപ്പെട്ടതിനെത്തുടർന്ന് ജൂണിൽ നടന്ന മൂന്ന് ഇനങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.