< Back
Sports

Sports
സഞ്ജുവില്ല; അയർലന്‍റിനെതിരെ ബോളിങ് തെരഞ്ഞെടുത്ത് ഇന്ത്യ
|5 Jun 2024 8:08 PM IST
ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലന്‍റിനെ നേരിടുന്നു
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അയർലന്റിനെതിരെ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണെ ആദ്യ മത്സരത്തിൽ ഒഴിവാക്കി. വിക്കറ്റ് കീപ്പറായി ഋഷബ് പന്താണ് ടീമിൽ ഇടംപിടിച്ചത്. ന്യൂയോര്‍ക്കിലെ നസാഉ കൗണ്ടി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഇങ്ങനെ- രോഹിത് ശർമ, വിരാട് കോഹ്ലി, ഋഷബ് പന്ത്,സൂര്യകുമാർ യാദവ്, ശിവം ദൂബേ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷദീപ് സിങ്, മുഹമ്മദ് സിറാജ്