< Back
Sports
വിംബിൾഡൻ കിരീടം ജോക്കോവിച്ചിന്
Sports

വിംബിൾഡൻ കിരീടം ജോക്കോവിച്ചിന്

Web Desk
|
11 July 2021 10:46 PM IST

ഗ്രാൻഡ്സ്ലാം കിരീടനേട്ടത്തിൽ ടെന്നീസ് ഇതിഹാസങ്ങളായ റോജർ ഫെഡറർക്കും റഫാൽ നദാലിനുമൊപ്പമെത്തിയിരിക്കുകയാണ് ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ച്

വിംബിൾഡൻ പുരുഷ സിംഗിൾസ് കിരീടം ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന്. വിംബിൾഡൻ കോർട്ടിൽ നടന്ന ഫൈനലിൽ ഇറ്റലിയുടെ ഏഴാം സീഡായ മാറ്റിയോ ബെരേറ്റിനിയെയാണ് ജോക്കോവിച്ച് കീഴ്പ്പെടുത്തിയത്.

സെർബിയൻ താരത്തിന്റെ 20-ാം ഗ്ലാൻഡ്സ്ലാം കിരീടം കൂടിയാണിത്. ആറാമത്തെ വിംബിൾഡൻ കിരീടവും. ഇന്നത്തെ വിജയത്തോടെ ഗ്രാൻഡ്സ്ലാം കിരീടനേട്ടത്തിൽ ടെന്നീസ് ഇതിഹാസങ്ങളായ റോജർ ഫെഡറർക്കും റഫാൽ നദാലിനുമൊപ്പം ലോക റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് ജോക്കോവിച്ച്.

നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-7(4), 6-4, 6-4, 6-3 എന്ന സ്കോറിന് ബെരേറ്റിനിയെ നിഷ്പ്രഭനാക്കിയാണ് സെര്‍ബിയന്‍ താരം വിജയകിരീടമണിഞ്ഞത്. ദോക്കോവിച്ചിന്റെ 30-ാം ഗ്ലാൻഡ്സ്ലാം കലാശപ്പോരാട്ടമായിരുന്നു ഇന്ന് നടന്നത്. ഇറ്റാലിയൻ താരത്തിന്റെ ആദ്യ ഫൈനലും.

Similar Posts