< Back
Sports

Sports
ഒളിമ്പിക്സ് ചാമ്പ്യനെയും മലര്‍ത്തിയടിച്ച് ഫോഗട്ടിന്‍റെ അതിശയക്കുതിപ്പ്; സെമിയില്‍
|6 Aug 2024 4:43 PM IST
നാല് തവണ ലോകചാമ്പ്യനായ യുയി സുസാക്കിക്കെതിരെ ഫോഗട്ട് നേടിയത് ചരിത്രവിജയം
പാരീസ്: വനിതകളുടെ 50 കിലോ വിഭാഗം ഗുസ്തിയിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന്റെ അതിശയകുതിപ്പ്. പ്രീ ക്വാർട്ടറിൽ നിലവിലെ ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് യുയി സുസാക്കിയെയും ക്വാർട്ടറിൽ യുക്രൈന്റെ ഒക്‌സാന ലിവാച്ചയേയും തോൽപ്പിച്ച് ഫോഗട്ട് സെമിയിൽ പ്രവേശിച്ചു.
നാല് തവണ ലോക ചാമ്പ്യനായ യുയി സസാക്കിയോട് 0-2 ന് പരാജയപ്പെട്ട് നിന്ന ശേഷമാണ് 3-2 ന് ഫോഗട്ട് തകർപ്പൻ തിരിച്ചു വരവ് നടത്തിയത്. നാല് തവണ ലോക ചാമ്പ്യനായ യുയി സസാക്കിയുടെ കരിയറിലെ നാലാം തോൽവിയാണിത്.
തൊട്ടുടന്‍ നടന്ന ക്വാര്‍ട്ടറില്‍ ഒക്‌സാന ലിവാച്ചയെ 7-5 നാണ് ഫോഗട്ട് വീഴ്ത്തിയത്. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സിലും മെഡൽ നേടാനാവിതിരുന്ന ഫോഗട്ടിന്റെ വിസ്മയ പ്രകടനം വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക് നല്‍കുന്നത്.