< Back
Sports

Sports
മലയാളി സൈക്കിൾ പോളോ താരം നാഗ്‍പൂരില്‍ മരിച്ചു
|22 Dec 2022 2:18 PM IST
പത്ത് വയസുകാരിയായ നിദ ഫാത്തിമയാണ് മരിച്ചത്. ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
കേരളത്തിൽ നിന്നും നാഗ്പൂരിലെത്തിയ സൈക്കിൾ പോളോ താരം മരിച്ചു. പത്ത് വയസുകാരിയായ നിദ ഫാത്തിമയാണ് മരിച്ചത്. ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുത്തിവെപ്പ് എടുത്തതിന് പിന്നാലെ ആരോഗ്യനില വഷളായി. ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനിയാണ് നിദ. മത്സരിക്കാനെത്തിയ കേരളാ താരങ്ങൾ നേരിട്ടത് കടുത്ത അനീതിയെന്നും പരാതി ഉയർന്നിട്ടുണ്ട്. താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ലെന്ന പരാതി.