< Back
Sports
Sports
ഇത് ചരിത്രം; നോർവേ ചെസ് ടൂർണമെന്‍റില്‍ മാഗ്നസ് കാൾസനെ വീഴ്ത്തി പ്രഗ്നാനന്ദ
|30 May 2024 10:24 AM IST
ക്ലാസിക്കൽ ചെസ്സിൽ കാൾസനെതിരെ പ്രഗ്നാനന്ദയുടെ ആദ്യ വിജയം
നോർവേ ചെസ് ടൂർണമെന്റിൽ ചരിത്രം രചിച്ച് ഇന്ത്യയുടെ ചെസ് വിസ്മയം ആർ.പ്രഗ്നാനന്ദ. ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ പ്രഗ്നാനന്ദ വീഴ്ത്തി. ക്ലാസിക്കൽ ചെസ്സിൽ ഇതാദ്യമായാണ് കാൾസൻ പ്രഗ്നാനന്ദക്ക് മുന്നിൽ വീഴുന്നത്. മൂന്നാം റൗണ്ടിലായിരുന്നു പ്രഗ്നാനന്ദയുടെ വിജയം. ഇതോടെ പോയിന്റ് പട്ടികയിൽ പ്രഗ്നാന്ദ ഒന്നാം സ്ഥാനത്തേക്ക് കയറി. 9 ൽ 5.5 പോയിന്റ് കരസ്ഥമാക്കിയാണ് പ്രഗ്നാനന്ദയുടെ കുതിപ്പ്. തോൽവിയോടെ കാൾസൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.