< Back
Sports
മൂന്നാമനാര്? ക്രൊയേഷ്യയും- മൊറോക്കോയും നാളെ നേര്‍ക്കുനേര്‍
Sports

മൂന്നാമനാര്? ക്രൊയേഷ്യയും- മൊറോക്കോയും നാളെ നേര്‍ക്കുനേര്‍

Web Desk
|
16 Dec 2022 7:16 AM IST

നാളെ രാത്രി 8.30ന് ഖലിഫ ഇന്‍റര്‍നാഷ്ണൽ സ്റ്റേഡിയത്തിലാണ് മത്സരം

ദോഹ: ലോകകപ്പ് മൂന്നാം സ്ഥാനത്തിനായി ക്രൊയേഷ്യയും- മൊറോക്കോയും നാളെ ഇറങ്ങും. നാളെ രാത്രി 8.30ന് ഖലിഫ ഇന്‍റര്‍നാഷ്ണൽ സ്റ്റേഡിയത്തിലാണ് മത്സരം.

കിരീടം തേടി വന്നു... പടിക്കൽ വീണു.. പോരാടിയാണ് വീണത്.. അതുകൊണ്ട് വെറുംകയ്യോടെ മടങ്ങാനാകില്ല. അവസാന മത്സരത്തിൽ ജയം മാത്രമാണ് രണ്ട് ടീമിന്‍റെയും ലക്ഷ്യം. മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോൾ മൊറോക്കോയും ക്രൊയേഷ്യയും തുല്യശക്തികളാണ്. രണ്ട് ടീം മുന്നോട്ട് വയ്ക്കുന്നത് പ്രതിരോധത്തിൽ കേന്ദ്രീകരിച്ചുള്ള ശൈലി. രണ്ട് ടീമിന്‍റെയും മർമം പരിശീലകർ.

ടൂർണമെന്റിൽ ഒരു തോൽവി മാത്രം. ഇരുവരും ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. രണ്ട് ടീം കരുത്ത് തെളിയിച്ചവരാണ്. അവസാന മത്സരവും വിജയിച്ച് മടങ്ങുകയാകും രണ്ട് ടീമിന്റെയും ലക്ഷ്യം. മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോഴും തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കണം.

Similar Posts