< Back
Sports
പ്രൈം വോളിബോൾ ലീഗ്: അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിന്‌ ജയം
Sports

പ്രൈം വോളിബോൾ ലീഗ്: അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിന്‌ ജയം

Web Desk
|
15 Feb 2024 8:41 PM IST

അഹമ്മദാബാദിന്റെ എ മുത്തുസാമിയാണ്‌ കളിയിലെ താരം.

ചെന്നൈ: പ്രൈം വോളിബോൾ ലീഗിൻ്റെ മൂന്നാം സീസണിൽ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിന്‌ ഗംഭീര തുടക്കം. ആദ്യ കളിയിൽ നിലവിലെ ചാമ്പ്യൻമാരായ അഹമ്മദാബാദ്‌ ചെന്നൈ ബ്ലിറ്റ്‌സിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തോൽപ്പിച്ചു (15–10, 15–11, 15–12). അഹമ്മദാബാദിന്റെ എ മുത്തുസാമിയാണ്‌ കളിയിലെ താരം.

ആദ്യ സെറ്റിന്റെ തുടക്കത്തിൽ അൽപ്പം പതറിയെങ്കിലും ക്യാപ്‌റ്റൻ മുത്തുസാമിയുടെ തകർപ്പൻ പ്രകടനത്തിലൂടെ അഹമ്മദാബാദ്‌ കളംപിടിച്ചു. എസ്‌ നന്ദഗോപാൽ, മാക്‌സ്‌ സെനിക,ആർ അംഗമുത്തു എന്നിവർ മികച്ച കളിയാണ്‌ അഹമ്മാബാദിനായി പുറത്തെടുത്തത്‌.

നാളെ രാത്രി എട്ടരക്ക് കാലിക്കറ്റ്‌ ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും ഏറ്റുമുട്ടും. രാത്രി 6.30ന്‌ നടക്കുന്ന ആദ്യ കളിയിൽ മുംബൈ മെറ്റിയോഴ്‌സ്‌ ഡൽഹി തൂഫാൻസിനെ നേരിടും.

Related Tags :
Similar Posts