< Back
Sports
പ്രൈംവോളി: കാലിക്കറ്റ് ഹീറോസിനെ തകർത്ത്  ഡല്‍ഹി തൂഫാന്‍സ്
Sports

പ്രൈംവോളി: കാലിക്കറ്റ് ഹീറോസിനെ തകർത്ത് ഡല്‍ഹി തൂഫാന്‍സ്

Web Desk
|
13 March 2024 9:00 PM IST

ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു ഹീറോസിന്റെ തോല്‍വി

ചെന്നൈ: പ്രൈംവോളിബോള്‍ സൂപ്പര്‍ ഫൈവില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഡല്‍ഹി തൂഫാന്‍സ്. ബുധനാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ കാലിക്കറ്റ് ഹീറോസിനെയാണ് തൂഫാന്‍സ് വീഴ്ത്തിയത്.

ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു ഹീറോസിന്റെ തോല്‍വി. സ്‌കോര്‍: 14-16, 15-9, 15-11, 15-13. ഡാനിയേൽ അപോൺസയാണ് കളിയിലെ താരം.

സൂപ്പര്‍ ഫൈവില്‍ ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ ബെംഗളൂരിനെ തോല്‍പിച്ചിരുന്നു. ജയത്തോടെ അഞ്ച് പോയിന്റുമായി തൂഫാന്‍സ് ഒന്നാമതെത്തി.

വ്യാഴാഴ്ച കാലിക്കറ്റ് ഹീറോസ് വീണ്ടും കളത്തിലിറങ്ങും. രാത്രി 8.30ന് ബെംഗളൂരു ടോര്‍പ്പിഡോസുമായാണ് മത്സരം. ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റ ബെംഗളൂരു, അഹമ്മദാബാദിനെതിരെ തകര്‍പ്പന്‍ ജയം നേടിയിരുന്നു. വൈകിട്ട് 6.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് മുംബൈ മിറ്റിയോഴ്‌സിനെ നേരിടും.

Similar Posts