< Back
Sports
വിജയികൾക്ക് ലഭിക്കുക കോടികൾ; ലോകകപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐ.സി.സി
Sports

വിജയികൾക്ക് ലഭിക്കുക കോടികൾ; ലോകകപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐ.സി.സി

Web Desk
|
22 Sept 2023 8:40 PM IST

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബർ അഞ്ചിനാരഭിക്കും

ഈ വർഷം ഇന്ത്യയിൽ വച്ചരങ്ങേറുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ വിജയികൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച്. ഐ.സി.സി. ആകെ 10 മില്യൺ ഡോളറാണ് ( 85 കോടി) ലോകകപ്പിൽ ഐ.സി.സി സമ്മാനത്തുകയായി നൽകുന്നത്. ലോകകപ്പ് ജേതാക്കൾക്ക് നാല് മില്യൺ ഡോളർ (ഏകദേശം 33 കോടി രൂപ) ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 16 കോടിയാണ് ലഭിക്കുക.

ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ മത്സരം വിജയിക്കുമ്പോഴും ടീമുകൾക്ക് 33 ലക്ഷം രൂപ വീതം ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവുന്ന ടീമുകൾക്ക് 83 ലക്ഷം രൂപ വീതം നല്‍കും. സെമിയിൽ തോൽക്കുന്ന ടീമുകൾക്ക് ആറ് കോടി 63 ലക്ഷം രൂപയാണ് ലഭിക്കുക. 2025 ൽ നടക്കുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിലും സമ്മാനത്തുക ഇതിന് സമാനമായിരിക്കും.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബർ അഞ്ചു മുതൽ നവംബർ 19 വരെയാണ് അരങ്ങേറുക. അഹമ്മദാബാദിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ന്യൂസിലാൻഡിനെ നേരിടും. ഒക്ടോബർ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. എതിരാളികൾ കരുത്തരായ ആസ്‌ട്രേലിയ. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം.

Similar Posts