< Back
Sports
ബട്‍ലര്‍- സഞ്ജു ഷോ; രാജസ്ഥാന് കൂറ്റന്‍ സ്കോര്‍
Sports

ബട്‍ലര്‍- സഞ്ജു ഷോ; രാജസ്ഥാന് കൂറ്റന്‍ സ്കോര്‍

Web Desk
|
7 May 2023 9:17 PM IST

സഞ്ജുവിനും ബട്‍ലര്‍ക്കും അര്‍ധസെഞ്ച്വറി

ജയ്പൂര്‍: ക്യാപ്റ്റന്‍ സഞ്ജു സാംസണും ഓപ്പണര്‍ ജോസ് ബട്‍ലറും കത്തിക്കയറിയപ്പോള്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ സ്കോര്‍. നിശ്ചിത 20 ഓവറില്‍ രാജസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. ബട്‌ലർ 59 പന്തിൽ 4 സിക്‌സുകളുടേയും 10 ഫോറുകളുടേയും അകമ്പടിയിൽ 95 റൺസെടുത്ത് പുറത്തായി. സഞ്ജു 38 പന്തിൽ അഞ്ച് സിക്‌സുകളുടേയും നാല് ഫോറുകളുടേയും അകമ്പടിയിൽ 66 റൺസെടുത്ത് പുറത്താവാതെ നിന്നു.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ജോസ് ബട്‍ലറും തുടക്കം മുതല്‍ തന്നെ ടോപ് ഗിയറിലായിരുന്നു. ആദ്യ വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്. നടരാജനാണ് ജയ്സ്വാളിന്‍റെ വിക്കറ്റ്. പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന സഞ്ജുവും ബട്‍ലറും ചേര്‍ന്ന് രാജസ്ഥാന്‍ സ്കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒടുക്കം സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് മാത്രം അകലെ ബുവനേശ്വര്‍ ബട്‍ലറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ക്രീസിലെത്തിയ ഹെറ്റ്മെയറുമായി ചേര്‍ന്ന് സഞ്ജു സ്കോര്‍ 200 കടത്തി.

Similar Posts