< Back
Sports
സ്വര്‍ണ പ്രതീക്ഷയുമായി രവികുമാര്‍ ദഹിയ ഇന്നിറങ്ങും
Sports

സ്വര്‍ണ പ്രതീക്ഷയുമായി രവികുമാര്‍ ദഹിയ ഇന്നിറങ്ങും

Web Desk
|
5 Aug 2021 7:42 AM IST

ഗുസ്തിയില്‍ ഇന്ത്യ ആദ്യ സ്വർണമാണ് ലക്ഷ്യമിടുന്നത്

ഗുസ്തിയില്‍ സ്വർണം ലക്ഷ്യമിട്ട് രവികുമാർ ദഹിയ - റഷ്യന്‍ താരത്തെ നേരിടും. 57 കിലോയിലാണ് മത്സരം. ഗുസ്തിയില്‍ ഇന്ത്യ ആദ്യ സ്വർണമാണ് ലക്ഷ്യമിടുന്നത്. വെങ്കല മെഡലിനായി ദീപക് പുനിയയും ഇന്നിറങ്ങുന്നുണ്ട്.

റെപ്പഷാഗെ റൗണ്ടിലൂടെ വെങ്കലം നേടാന്‍ അന്‍ഷു മലികും മത്സരിക്കുന്നുണ്ട്. 53 കിലോ വിഭാഗത്തില്‍ വിനേഷ് ഫോഗട്ടും ഗോദയിലെത്തും. പുരുഷ ഹോക്കിയില്‍ വെങ്കല മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യ ജർമനിയെ നേരിടും. രാവിലെ ഏഴിന് മത്സരം. പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തില്‍ മലയാളി താരം കെ.ടി ഇർഫാന്‍ മത്സരിക്കുന്നുണ്ട്.

Similar Posts