< Back
Sports
ആർസിബി ജോഷ്; ചിന്നസ്വാമിയിലും പടിക്കല്‍ കലമുടച്ച് രാജസ്ഥാന്‍
Sports

ആർസിബി ജോഷ്; ചിന്നസ്വാമിയിലും പടിക്കല്‍ കലമുടച്ച് രാജസ്ഥാന്‍

Web Desk
|
24 April 2025 11:42 PM IST

ബംഗളൂരുവിന്‍റെ ജയം 11 റണ്‍സിന്

ബംഗളൂരു: ഐ.പി.എല്ലിൽ പടിക്കൽ കലമുടക്കൽ തുടർക്കഥയാക്കി രാജസ്ഥാൻ റോയൽസ്. ബംഗളൂരുവിനോട് 11 റൺസിന്റെ തോൽവിയാണ് രാജസ്ഥാൻ വഴങ്ങിയത്. ബംഗളൂരു ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് 194 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

രാജസ്ഥാൻ നിരയിൽ അവസാന ഓവറുകളിൽ തകർത്തടിച്ച ധ്രുവ് ജുറേൽ ടീമിന് വിജയപ്രതീക്ഷ നൽകിയെങ്കിലും ഇരട്ട പ്രഹരവുമായി ജോഷ് ഹേസൽവുഡ് ബംഗളൂരുവിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീടെത്തിയ ആർക്കും രാജസ്ഥാനെ രക്ഷിക്കാനായില്ല.ബംഗളൂരുവിനായി ഹേസൽവുഡ് നാലോവറിൽ നാല് വിക്കറ്റ് പിഴുതു. തോൽവിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറേ അവസാനിച്ചു.

നേരത്തേ വിരാട് കോഹ്ലിയുടേയും ദേവ്ദത് പടിക്കലിന്റേയും അർധ സെഞ്ച്വറികളുടെ കരുത്തിലാണ് ബംഗളൂരു മികച്ച ടോട്ടൽ പടുത്തുയർത്തിയത്. കോഹ്ലി 42 പന്തിൽ രണ്ട് സിക്‌സുകളുടേയും എട്ട് ഫോറുകളുടേയും അകമ്പടിയിൽ 70 റൺസടിച്ചെടുത്തു.

പടിക്കൽ 27 പന്തിൽ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 50 റൺസ് സ്‌കോർബോർഡിൽ ചേർത്തു. മറുപടി ബാറ്റിങ്ങിൽ 49 റൺസെടുത്ത ജയ്‌സ്വാളും 47 റൺസെടുത്ത ജുറേലുമാണ് രാജസ്ഥാനായി പൊരുതി നോക്കിയത്. ജയത്തോടെ ആർ.സി.ബി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് കയറി.

Related Tags :
Similar Posts